Thursday 21 July 2011

QUESTIONS FOR TENTH PHYSICS



Oriental Higher Secondary School, Tirurangadi.
വൈദ്യത പ്രവാഹത്തിന്റെ ഫലങ്ങള്‍

1. വൈദ്യുത വിശ്ലേഷണപ്രക്രിയയിലൂടെ റഷ ഒരു ചെമ്പ് വളയില്‍ സ്വര്‍ണ്ണം പൂശാന്‍ തീരുമാനിച്ചു.
a. ചെമ്പ് വളയും,സ്വര്‍ണവും ഏതേത് ഇലക്ട്രോഡുകളായാണ് ഉപയോഗിക്കേണ്ടത് ?
b. ഉപയോഗിക്കേണ്ട ഇലക്ട്രോലൈറ്റ് ഏതാണ് ?
c. വൈദ്യുത വിശ്ലേഷണപ്രക്രിയക്ക് ഉപയോഗിക്കേണ്ടത് എ.സി, ഡി.സി, ഇവയില്‍ ഏതാണ് ? എന്ത്കൊണ്ട് ?
d. വൈദ്യുത വിശ്ലേഷണത്തിലൂടെ ചെമ്പ് വളയില്‍ സ്വര്‍ണ്ണം പൂശുന്ന പ്രക്രിയ ഏതുപേരിലറിയപ്പെടുന്നു.
2. രണ്ട് കാര്‍ബണ്‍ ദണ്ടുകള്‍ ഇലക്ട്രോഡുകളാക്കി കോപ്പര്‍ സള്‍ഫേറ്റ് ലായനിയിലൂടെ റഫ 20 മിനുട്ട് സമയം വൈദ്യുതി കടത്തിവിട്ടു.
a. ഏത് ഇലക്ട്രോഡിനാണ് നിറഭേദം വന്നത് ? എന്ത്കൊണ്ട് ?
b. ഇലക്ട്രോലൈറ്റിന്റെ നിറത്തില്‍ മാറ്റമുണ്ടായോ ?എന്ത്കൊണ്ട് ?
c. ഇവിടെ ഉണ്ടായ വാതകമേത് ? ഏത് ഇലക്ട്രോഡില്‍ ? ഏത് പ്രവര്‍ത്തനത്താല്‍ ?
d. ആനോഡ്, (കാര്‍ബണ്‍)ന് പകരം ചെമ്പാക്കിയാല്‍ ഇലക്ട്രോലൈറ്റിന്റെ നിറത്തില്‍ മാറ്റമുണ്ടാകുമോ ?എന്ത്കൊണ്ട് ?
3. ലോഹീയ ചാലനം, വൈദ്യുതവിശ്ലേഷണ ചാലനം ഇവ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നതെങ്ങിനെ
4. ജലത്തിന്റെ വൈദ്യുതവിശ്ലേഷണം കാണിക്കുന്ന ചിത്രം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തുക.
5. ബന്ധം കണ്ടത്തി പൂരിപ്പിക്കുക.
a. വെള്ളി : സില്‍വര്‍ നൈട്രേറ്റ് ചെമ്പ് : .......................................................
b. നിക്രോം : ഉയര്‍ന്ന ദ്രവണാങ്കം ഫ്യൂസ് വയര്‍ : ...............................................
c. ഫ്യൂസ് വയര്‍ : .......... , .............. നിക്രോം : Ni, Cr, Mn, Fe.
d. സോഡിയം : മഞ്ഞ ....................... : പച്ച
e. ഇലക്ട്രോണുകള്‍ : ലോഹീയ ചാലനം ...................... : വൈദ്യുതവിശ്ലേഷണ ചാലനം
f. ഫ്യൂസ് : താപഫലം L E D : .........................................................
g. L E D : Light Emitting Diode C F L : ..........................................................
6. ഒരേ മാസുള്ള രണ്ട് ഇരുമ്പാണിയില്‍ ക്രോമിയം കൊണ്ട് വൈദ്യുതലേപനം ചെയ്യാന്‍ റന രണ്ട് പരീക്ഷണ സാമഗ്രികള്‍ തയ്യാറാക്കി. ഒന്നിലൂടെ 20 മിനുട്ട് സമയവും രണ്ടാമത്തതിലൂടെ 50 മിനുട്ട് സമയവും വൈദ്യുതി കടത്തിവിട്ടു.
a. ഏത് ഇരുമ്പാണിക്കായിരിക്കും മാസ് കുടുതല്‍? ഉത്തരം സാധൂകരിക്കക.
b. ഇരുമ്പാണിയുടെ മാസ്സും കടന്നുപോയ വൈദ്യുത ചാര്‍ജ്ജും തമ്മിലുളള ബന്ധം കാണിക്കുന്ന നിയമം പ്രസ്ഥാവിക്കുക. ഇതു കണ്ടെത്തിയതാര് ? ഇതിനെ കാണിക്കുന്ന സമവാക്യമേത് ?
c. വൈദ്യുതലേപനം എന്നതുകൊണ്ട് നിങ്ങള്‍ മനസ്സിലാക്കിയതെന്ത് ? ഏതെങ്കിലും രണ്ട് ഉപയോഗങ്ങളെഴുതുക.
7. ചേരും പടി ചേര്‍ക്കുക.
A
B
ക്രോമിയം കോപ്പര്‍ സള്‍ഫേറ്റ്
ചെമ്പ് ഗോള്‍ഡ് സയനൈഡ്
വെള്ളി ക്രോമിക്കാസിഡ്
സ്വര്‍ണ്ണം സില്‍വര്‍ നൈട്രേറ്റ്
8. വൈദ്യുതി കടന്നുപോകുന്ന ഒരു ചാലകത്തിലുണ്ടാകുന്ന താപം പ്രതിരോധത്തെ സ്വാധീനിക്കുന്നു എന്ന് കാണിക്കുന്നതിന്
ഒരു പരീക്ഷണം ആസൂത്രണം ചെയ്യിന്നതെങ്ങിനെ ?
9. വൈദ്യുത ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ഇസ്തിരി ഇട്ട്കൊണ്ടിരിക്കുന്ന് റനമോള്‍ക്ക് വന്ന ഏതാനും സംശയങ്ങളാണ് താഴെ. അവളെ ഒന്ന് സഹായിക്കാമോ ?
a. ഇസ്തിരിപ്പെട്ടി ചൂടാവാന്‍ അതില്‍ ഉപയോഗിച്ച ചാലകമേതാണ് ? ആ ചാലകത്തിന്റെ ഏതു ഗുണമാണ് ഇസ്തിരിപ്പെട്ടിയില്‍ താപമുണ്ടാക്കിയത് ? താപത്തെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളേതൊക്കെയായിരിക്കും ?
b. ഇസ്തിരിപ്പെട്ടിയിലേക്ക് പോകുന്ന വയര്‍ എന്ത്കൊണ്ട് ചൂടാകുന്നില്ല. ?
10. കാരണം കണ്ടെത്തുക.
a. ഇസ്തിരിപ്പെട്ടിയില്‍ ഹീറ്റിങ് കോയിലായി നിക്രോം ഉപയോഗിക്കുന്നു.
b. ഇന്‍കാണ്ടസെന്റ് ലാമ്പില്‍ ഫിലമെന്റായി ടെങ്സ്റ്റണ്‍ ഉപയോഗിക്കുന്നു.
c. ഇന്‍കാണ്ടസെന്റ് ലാമ്പില്‍ ഫിലമെന്റായി നിക്രോം ഉപയോഗിക്കുന്നില്ല.
d. ഇന്‍കാണ്ടസെന്റ് ലാമ്പില്‍ ഗ്ലാസ് ബള്‍ബിനകത്ത് അലസവാതകങ്ങള്‍ നിറക്കുന്നു.
e. ബള്‍ബിന്റെ സ്വിച്ച് ഓണ്‍ ചെയ്യുമ്പോഴാണ് മിക്കപ്പോഴും അത് ഫ്യൂസാകുന്നത്
f. പൊട്ടിയ ടെങ്സ്റ്റണ്‍ ഫിലമെന്റ് ചേ൪ത്ത് വെച്ച് പ്രകാശിപ്പിക്കാ൯ സാധിക്കുകയാണെങ്കില്‍ അതിന് ആദ്യത്തേതിലും പ്രകാശം കൂടുതലായിരിക്കും.
  1. ജൂള്‍ നിയമം പ്രസ്ഥാവിക്കുക. ഇതിനെ കാണിക്കുന്ന സമവാക്യമേത് ?

12. ചേരും പടി ചേര്‍ക്കുക.
A
B
C
താപം Ωm V
വൈദ്യുതപ്രവാഹ തീവ്രത
W
P
പ്രതിരോധം
J
ρ
വോള്‍ട്ടത
Ω
H
പവര്‍
A
I
റെസിസ്റ്റിവിറ്റി
V
R
13. കൂട്ടത്തില്‍ പെടാത്തതേത്
a. ഫ്യൂസ്, ബള്‍ബ്, സോള്‍ഡറിങ് അയേണ്‍, ഹീറ്റര്‍
b. P = H/t, P = VI, P = V/R2,, P = I2,R
c. H = I2,Rt, H = Pt, H = IVt, H = V2,/Rt
14. ലൈന്‍ വോള്‍ട്ടേജ് വളരെ കുറവായപ്പോള്‍ നഷീത്ത് തന്റെ വീട്ടില്‍ ഒരു സ്റ്റെപ്പപ്പ് ഫിറ്റ് ചെയ്തു. അതിന് ശേഷം വന്ന കറണ്ട് ബില്ല് വളരെ കൂടിയതായി കണ്ടു.
a. കറണ്ട് ബില്ല് കൂടിയത് സ്റ്റെപ്പപ്പിന്റെ പ്രവര്‍ത്തനത്തിന് കൂടിയ പവര്‍ ആവശ്യമായത് കൊണ്ടാണെന്നാണ് നഷീത്തിന്റെ അഭിപ്രായം. ഈ അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കന്നുണ്ടോ ? ഉത്തരം സാധൂകരിക്കുക.
b. 40w, 200v, എന്ന് രേഖപ്പെടുത്തിയ ഒരു ബള്‍ബ് സ്റ്റെപ്പപ്പ് ഫിറ്റ് ചെയ്യുന്നതിന് മുമ്പ് 200v ലഭിക്കുന്നില്ലെങ്കില്‍ 40w പവറിലാണോ ബള്‍ബ് പ്രവര്‍ത്തിക്കുന്നത്. ? കാരണം വിശദീകരിക്കുക ?
c. ഒരു ബള്‍ബില്‍ 40w, 200v, എന്ന് രേഖപ്പെടുത്തിയത് കൊണ്ട് നിങ്ങള്‍ മനസ്സിലാക്കിയതെന്ത് ?
d. ലൈന്‍ വോള്‍ട്ടേജ് 100v ആണെങ്കില്‍ 40w,200v,എന്ന് രേഖപ്പെടുത്തിയ ബള്‍ബിന്റെ പവറെന്ത് ?
15. 250v ല്‍ പ്രവ൪ത്തിക്കുന്ന 500w,ന്റെയും 100wന്റെയും രണ്ട് ബള്‍ബുകള്‍ സമാന്തര രീതിയില്‍ ബന്ധിപ്പിച്ചിരിക്കുന്നു.
a. ഏതു ബള്‍ബായിരിക്കും കൂടുതല്‍ പ്രകാശം തരുന്നത് ?
b. ഓരോ ബള്‍ബിന്റെയും പ്രതിരോധം കണ്ടെത്തി താരതമ്യം ചെയ്യുക.
c. ഏതു ബള്‍ബിലൂടെയായിരിക്കും കൂടുതല്‍ വൈദ്യുതി കടന്ന് പോകുന്നത് ?ആ ഉത്തരത്തില്‍ എത്തിപ്പെട്ടതെങ്ങിനെ ?
d. ബള്‍ബുകള്‍ ശ്രേണീ രീതിയില്‍ ബന്ധിപ്പിച്ചാല്‍ ഏതു ബള്‍ബായിരിക്കും കൂടുതല്‍ പ്രകാശം തരുന്നത് ? കാരണം വിശദീകരിക്കുക.?
e. 100v യില്‍ സമാന്തര രീതിയിലും, ശ്രേണീ രീതിയിലും ബള്‍ബുകളുടെ അകെ പവ൪ കണ്ടെത്തി താരതമ്യം ചെയ്യുക.
16. ഫ്ലൂറസെന്റ് ലാമ്പിന്റെ നേട്ടങ്ങളെ കുറിച്ചും കോട്ടങ്ങളെ കുറിച്ചും ക്ലാസില്‍ വാശിയേറിയ ഒരു ച൪ച്ച നടന്നു .ച൪ച്ച ക്രോഡീകരിച്ച് ലിസ്റ്റ് ചെയ്യാമോ ?
17. ഒറ്റ വാക്കില്‍ ഉത്തരമെഴുതുക.‌
a. ചാലകത്തിലെ വൈദ്യുതപ്രവാഹ തീവ്രത പകുതി കുറച്ചാല്‍ താപം ................ കുറയും.
b. ഏറ്റവും കൂടിയ റെസിസ്റ്റിവിറ്റിയുള്ള ശുദ്ധ ലോഹമേത് ?
c. കനത്തില്‍ മാറ്റമില്ലാതെ ഒരു ചാലകത്തിന്റെ നീളം ഇരട്ടിയാക്കിയാല്‍ പ്രതിരോധം ..................
18. ഗ്ലാസ് പൊട്ടിയ ഒരു ഇന്‍കാണ്ടസെന്റ് ലാമ്പില്‍ നിന്നും ലഭിച്ച ടെങ്സ്റ്റണ്‍ ഫിലമെന്റിന്റെ അഗ്രങ്ങളെ 6v ബാറ്ററിയുമായി ബന്ധിപ്പിച്ചാല്‍ ഫിലമെന്റിനെന്ത് സംഭവിക്കും ? എന്ത്കൊണ്ട് ?
19. ഒരു ഡിസ്ചാ൪ജ്ജലാമ്പിന്റെ പ്രവര്‍ത്തനം എഴുതുക
20. ഒരുഫ്ലൂറസെന്റ് ലാമ്പിലേക്ക് വൈദ്യുതി കടത്തിവിട്ടാല്‍ അത് പ്രകാശിക്കുന്നതെങ്ങിനെ എന്നു വിശദീകരിക്കുക
21. ഫ്യൂസ് ഇടക്കിടെ പോകുന്നത് തടയാ൯ ഷാമില്‍ വളരെ കട്ടികൂടിയ ചെമ്പ് കമ്പി കൊണ്ട് ഫ്യൂസ് കെട്ടി.
a. നിങ്ങള്‍ ഇതിനോട് യോജിക്കന്നുണ്ടോ ? ഉത്തരം സാധൂകരിക്കുക.
b. ഫ്യൂസ് പൊട്ടിപ്പോകാനിടവരുന്ന സഹചര്യങ്ങള്‍ ഏതെല്ലാം ?
22. നിങ്ങളുടെ വീട്ടില്‍ വൈദ്യുതോപഭോഗം കുറക്കാ൯ നി൪ദ്ദേശിക്കുന്ന മാ൪ഗ്ഗങ്ങളെന്തെല്ലാം ?
23. 1 kw പവറുള്ള വൈദ്യുത ഹീറ്ററില്‍ 10 മിനുട്ട് കൊണ്ട് ഉല്‍പാദിപ്പിക്കുന്ന താപമെത്ര ?
24. താഴെ കൊടുത്തിട്ടുള്ള ഉപകരണങ്ങളില്‍ നടക്കുന്ന ഊ൪ജ്ജമാറ്റമെഴുതുക.
a. ഡിസ്ചാ൪ജ്ജലാമ്പ് : ...................................................................
b. ഇമേഴ്സണ്‍ ഹീറ്റ൪ : ........................................................................
c. ജലത്തിന്റെ വൈദ്യുതവിശ്ലേഷണം : .................................................
d. വൈദ്യുത കാന്തം : ...........................................................................
e. ഇലക്ട്രിക് ഫാ൯ : .............................................................................
************************
T.A.RASHEED, TIRURANGADI.

No comments: